25 April 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് കുമരനെല്ലൂര്‍ സര്‍ക്കിളിന് പുതിയ നേതൃത്വം

ckmnews



കുമരനെല്ലൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കുമരനെല്ലൂര്‍ സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു. അറക്കല്‍ മദ്‌റസയില്‍ നടന്ന കൗണ്‍സിലില്‍ യു.പി. അലി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി സി. എം. ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്‍ കബീര്‍ അഹ്‌സനി വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. സയ്യിദ് ഫഹദ് ബാഫഖി തങ്ങള്‍, വി. പി. അബ്ദുലത്വീഫ് മുസ്‌ലിയാര്‍, എന്‍. നാസറുദ്ദീന്‍ സംസാരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ഖാദിര്‍ ബാഖവി എറവക്കാട് (പ്രസി.), വി. പി. അബ്ദുലത്വീഫ് മുസ്‌ലിയാര്‍ (ജന. സെക്ര.), യു. പി. അലി മാസ്റ്റര്‍ (ഫിനാ. സെക്ര.), അലി മുസ്‌ലിയാര്‍ കുമരനെല്ലൂര്‍, അശ്‌റഫ് ബാബു കൊഴിക്കര (വൈ. പ്രസി.), പി. വി. അബ്ദുല്ല കൊള്ളനൂര്‍, എന്‍. നാസറുദ്ദീന്‍ മാരായംകുന്ന് (സെക്ര.).