24 April 2024 Wednesday

പന്താവൂർ കക്കിടിക്കൽ പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:പന്താവൂർ കക്കിടിക്കൽ പാടശേഖരത്തിലെ 18 വർഷമായി തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാഷ്, കരുണാകരൻ, വാർഡ് മെമ്പർ സി.കെ അഷ്റഫ്, കൃഷി ഓഫീസർ എസ് സുരേഷ്, ബ്ലോക്ക് എ.ഡി.എ, പാടശേഖര പ്രസിഡൻ്റ് അബൂബക്കർ,സെക്രട്ടറി പി.കെ.കുഞ്ഞഹമ്മദ്, കർഷകരായ മുഹമ്മദ് തലാപ്പിൽ ,സതീഷൻ കോക്കൂർ, ഫാത്തിമ്മ, സുഹൈർ എറവറാംകുന്ന് എന്നിവർ പങ്കെടുത്തു.