28 March 2024 Thursday

ചങ്ങരംകുളത്തെ മാതൃഭൂമി ലേഖകന്‍ മോഹന്‍ദാസിന്റെ ബൈക്ക് അപകടത്തില്‍ പെട്ടു

ckmnews


ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍


ചങ്ങരംകുളത്തെ മാതൃഭൂമി ലേഖകനും മൂക്കുതല സ്വദേശിയുമായ മോഹന്‍ദാസിന്റെ ബൈക്ക് അപകടത്തില്‍ പെട്ടു.ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങരംകുളം ടൗണില്‍

കിരണ്‍ സ്റ്റുഡിയോ ക്ക് താഴെ

മോഹന്‍ദാസ് സഞ്ചരിച്ച ബൈക്ക് സ്ളാബില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നിഗമനം.രാത്രി ആയതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.പരിക്കേറ്റ് റോഡരികില്‍ കിടന്ന മോഹന്‍ദാസിനെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.