19 April 2024 Friday

മുസ്‌ലിം ലീഗിനെ വീണ്ടും എന്‍ ഡി എ യിലേക്‌ സ്വാഗതം ചെയ്ത്‌ ശോഭാ സുരേന്ദ്രൻ ആ വെള്ളം വാങ്ങി വച്ചാൽ മതി,ലീഗ് മതേതര പാർട്ടി:കുഞ്ഞാലിക്കുട്ടി

ckmnews

മുസ്‌ലിം ലീഗിനെ വീണ്ടും എന്‍ ഡി എ യിലേക്‌ സ്വാഗതം ചെയ്ത്‌ ശോഭാ സുരേന്ദ്രൻ


ആ വെള്ളം വാങ്ങി വച്ചാൽ മതി,ലീഗ് മതേതര പാർട്ടി:കുഞ്ഞാലിക്കുട്ടി


മലപ്പുറം:എൽഡിഎയിലേക്കു പാർട്ടിയെ ക്ഷണിച്ച ശോഭ സുരേന്ദ്രനു മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ്. ബിജെപി ഇടതുപക്ഷത്തെ ക്ഷണിക്കണം,അവരുടേത് ബിജെപിയുടെ ഭാഷയാണ്’– കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി.ചങ്ങരംകുളത്ത് സൗഹൃദ സന്ദേശ യാത്ര വേദിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി


‘ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. ഈ വര്‍ഗീയ നിലപാട് ആദ്യം തിരുത്തണം. ഇതുമാത്രം പോര, നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഉള്‍ക്കൊള്ളണം. ദേശീയത ഉയര്‍ത്തിപ്പിടിക്കണം. ഇതെല്ലാം ചെയ്തു ലീഗ് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ ബിജെപിയ്ക്കു കഴിയും’ എന്നായിരുന്നു ശോഭയുടെ വാക്കുകൾ. തൃശൂര്‍ ചേലക്കരയില്‍ വിജയയാത്രാ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യത്തെപ്പറ്റി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.