25 April 2024 Thursday

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു-ഈസ്റ്റര്‍ കിറ്റുകള്‍

ckmnews

കൊവിഡ് പ്രതിസന്ധിയില്‍ തുടരുന്ന സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം.

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു- ഈസ്റ്റര്‍ കിറ്റുകള്‍ ഏപ്രിലില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.

നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്‌റ്റര്‍ കിറ്റ്‌ നല്‍കുന്നത്‌.

കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര- ഒരുകിലോഗ്രാം, കടല-500 ഗ്രാം, ചെറുപയര്‍-500 ഗ്രാം, ഉഴുന്ന്‌-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, വെളിച്ചെണ്ണ-1/2 ലിറ്റര്‍, തേയില-100 ഗ്രാം, മുളക്‌പൊടി-100 ഗ്രാം, ആട്ട-ഒരു കിലോഗ്രാം, മല്ലിപ്പൊടി-100 ഗ്രാം മഞ്ഞള്‍പ്പൊടി-100 ഗ്രാം, സോപ്പ്‌-രണ്ട്‌ എണ്ണം, ഉപ്പ്‌-1 കിലോഗ്രാം, കടുക്‌/ ഉലുവ-100 ഗ്രാം.