28 March 2024 Thursday

ആലOങ്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശന് യാത്രയയപ്പ് നൽകി

ckmnews



ചങ്ങരംകുളം: എട്ട് വർഷത്തോളമായി ആലങ്കോട് പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പ്രകാശൻ മാഞ്ചേരി സർക്കാർ സർവ്വീസിൽ നിന്ന്‌ വിരമിച്ചു. 2012 ൽ ആല0ങ്കോട്ടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റ അദ്ദേഹം വ്യാപാരികളുമായും ജനങ്ങളുമായും നല്ല നിലയിൽ ഇടപഴകുന്ന ഉദ്യോഗസ്ത്ഥനായിരുന്നു. ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക്‌ വഹിച്ചിട്ടുണ്ട്. വിരമിക്കുന്നതിനോടനുബന്ധിച്ച്‌ പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് എ പി പുരുഷോത്തമൻ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.വൈസ് പ്രസിഡന്റ് പ്രബിത സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷഹീർ kv, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രകാശൻ, ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷഹന നാസർ, മുൻ ഭരണ സമിതി മെംബർമാർ , ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.