18 April 2024 Thursday

വലയില്‍ കുടുങ്ങിയ സ്രാവിന്​ മനുഷ്യ​െന്‍റ തല; വൈറലായി ചിത്രങ്ങള്‍

ckmnews

ഇന്തോനേഷ്യയില്‍ മത്സ്യബന്ധന തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ കുഞ്ഞു സ്രാവി​െന്‍റ തലക്കു മനുഷ്യക്കുഞ്ഞി​െന്‍റതിനോടു സാമ്യം. ഈസ്​റ്റ്​ നൂസ ടെന്‍ഗര പ്രവിശ്യയിലെ റോട്ട്​ എന്‍ഡാവോക്കു സമീപത്തെ കടലില്‍നിന്നാണ്​ മനുഷ്യത്തല പോലെ തോന്നിക്കുന്ന തലയുള്ള സ്രാവിന്‍കുഞ്ഞ്​ വലയിലായത്​. മത്സ്യബന്ധന തൊഴിലാളി തന്നെ പങ്കുവെച്ച ചിത്രം അതിവേഗമാണ്​ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്​.

വലിയ സ്രാവാണ്​ ശരിക്കും പിടിയിലായത്​. പിറ്റേന്ന്​ വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ്​ മനുഷ്യത്തലയെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റുള്ളവയുടെ മുഖത്തിന്​ ഈ മാറ്റം ഇല്ല.

മനുഷ്യ​െന്‍റ തലയോടു സാമ്യം കണ്ടതോടെ ഉടനെ ഇതിനെയുമെടുത്ത്​ വീട്ടിലേക്കോടിയ മുക്കുവന്‍ ഫോ​ട്ടോ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയായിരുന്നു. ഇതാണ്​ വൈറലായത്​. ഈ സ്രാവിന്‍കുഞ്ഞിനെ വാങ്ങാന്‍ അയല്‍ക്കാരുള്‍പെടെ താല്‍പര്യം കാണിച്ചതായും എന്നാല്‍ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

സംഭവമറിഞ്ഞതോടെ കാഴ്​ച കാണാന്‍ എത്തുന്നവരുടെ തിരക്കാണിപ്പോള്‍ നാട്ടില്‍. പലരും വാങ്ങാനും താല്‍പര്യം കാണിക്കുന്നുണ്ട്​. എന്നാല്‍, ഈ സ്രാവ്​ തനിക്ക്​ ഭാഗ്യം ​െകാണ്ടുവരുമെന്ന വിശ്വാസത്തില്‍ വില്‍ക്കാതെ കാത്തിരിക്കുകയാണ്​ ഇയാള്‍.

എന്നാല്‍, ജനനത്തിലെ ചെറിയ പിശകു കാരണം മുഖത്തിനു വന്ന മാറ്റങ്ങളാകാം കാഴ്​ച വിരുന്നൊരുക്കിയതെന്ന്​ മറൈന്‍ സംരക്ഷണ ബയോളജിസ്​റ്റും അരിസോണ സ്​റ്റേറ്റ്​ യുനിവേഴ്​സിറ്റി പോസ്​റ്റ്​ഡോക്​ടറല്‍ ഗവേഷകനുമായ ഡോ. ഡേവിഡ്​ ഷിഷ്​മാന്‍ പറഞ്ഞു.