19 April 2024 Friday

ആലംകോട് പഞ്ചായത്ത് ഇ ഹെല്‍ത്ത് കാര്‍ഡ് വിതരണവും വിഷന്‍സെന്റര്‍ ഉദ്ഘാടനവും നടത്തി

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ ഇ ഹെല്‍ത്ത് കാര്‍ഡ് വിതരണവും വിഷന്‍സെന്റര്‍ ഉദ്ഘാടനവും നടത്തി.ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.എല്ലാ മാസവും  രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളില്‍ വിഷന്‍ സെന്ററില്‍ സൗജന്യ കണ്ണ് പരിശോധ നടക്കും.വൈസ് പ്രസിഡണ്ട് പ്രഭിത അധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ജുംന പദ്ധതി വിശദീകരിച്ചു.ഹെല്‍ത്ത് ഓഫീസര്‍ പ്രകാശന്‍,ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസര്‍,ബ്ളോക്ക് പഞ്ചായത്ത് അംഗം കരുണാകരന്‍,മെമ്പര്‍മാരായ സികെ പ്രകാശന്‍,അബ്ദുല്‍ മജീദ്,തെസ്നീം,ചന്ദ്രമതി,അശറഫ് കാളാച്ചാല്‍,ഹക്കീം പെരുമുക്ക് തുടങ്ങിയവര്‍ പങ്കെടുത്തു