20 April 2024 Saturday

കേരളത്തിലേക്ക്​ കുട്ടിക്കടത്ത്​ വീണ്ടും സജീവമാകുന്നു

ckmnews

തൃ​ശൂ​ര്‍: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള കു​ട്ടി​ക്ക​ട​ത്ത്​ സ​ജീ​വ​മാ​കു​ന്നു. ട്രെ​യി​ന്‍ സ​ര്‍​വി​സ്​ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ്​ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തു​ന്ന​ത്. നി​ര്‍​മാ​ണ​ജോ​ലി​ക​ളി​ല്‍ സ​ഹാ​യി​ക്കാ​നോ വീ​ടു​ക​ളി​ല്‍ സ​ഹാ​യി​ക്കാ​നോ എ​ന്ന വ്യാ​ജേ​ന​യാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ബ​ന്ധു​ക്ക​ളോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ ഝാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്ന്​ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യ​ട​ക്കം ര​ണ്ടു​പേ​രെ തൃ​ശൂ​രി​ല്‍ റെ​യി​ല്‍​വേ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി ചൈ​ല്‍​ഡ് ​ലൈ​നി​നെ ഏ​ല്‍​പി​ച്ചു. ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ല ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ളി​ലേ​ക്ക്​ മാ​റ്റി. ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തി​ലെ ചൈ​ല്‍​ഡ്​ ലൈ​നി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ല്‍ 11 കേ​സു​ക​ളാ​ണ്​ തൃ​ശൂ​ര്‍ ചൈ​​ല്‍​ഡ് ​ലൈ​നി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ ഏ​റെ​യും ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍​മാ​ര്‍​ഗം എ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും ഏ​റെ​യാ​ണ്.
                                                         
                                                                               ബ​ന്ധു​ക്ക​ള്‍ ഇ​ല്ലാ​തെ എ​ത്തു​ന്ന ഇ​വ​ര്‍ ലൈം​ഗി​ക​ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ഴാ​റു​ണ്ട്. ട്രെ​യി​നി​റ​ങ്ങു​ന്ന​വ​രി​ല്‍ സം​ശ​യം​തോ​ന്നു​ന്ന ചി​ല​രു​ടെ രേ​ഖ​ക​ള്‍ റെ​യി​ല്‍​വേ പൊ​ലീ​സ്​ ഇ​ട​ക്ക് പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്ന​ല്ലാ​തെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ​ന​ട​ക്കു​ന്നി​ല്ല. ഫെ​ബ്രു​വ​രി​യി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ചൈ​ല്‍​ഡ്​ ലൈ​നി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ക്​​ടോ​ബ​റി​ല്‍ ര​ണ്ടും ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മൂ​ന്നു​ വീ​ത​വും കേ​സു​ക​ളാ​ണ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ​അ​തി​നി​ടെ ചൈ​ല്‍​ഡ്​​ലൈ​നി​ല്‍ എ​ത്തി​യ ര​ണ്ടു​ കു​ട്ടി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്ന്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​വ​രെ പ്ര​ത്യേ​കം പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ​ ആ​ത്മ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന സ​ര്‍​ക്കാ​റി​ത​ര സ്ഥാ​പ​ന​മാ​ണ്​ ചൈ​ല്‍​ഡ്​​ലൈ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​വി​ട​ത്തെ 12 ജീ​വ​ന​ക്കാ​രി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക്​ ഇ​തു​വ​രെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നാ​ലു​ണ്ടാ​യ നി​യ​ന്ത്ര​ണം ചൈ​ല്‍​ഡ്​​ലൈ​ന്‍​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.