29 March 2024 Friday

കെആർഎംയു സംസ്ഥാന സമ്മേളനം നാളെ എടപ്പാളിൽ നടക്കും

ckmnews


ചങ്ങരംകുളം:കെആർഎംയു സംസ്ഥാന സമ്മേളനം നാളെ എടപ്പാളിൽ നടക്കും.ഫെബ്രുവരി 27ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ എടപ്പാളിൽ നടക്കുന്ന കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.എടപ്പാൾ കവിൽപ്പടിയിലുള്ള ആയുർഗ്രീൻ ഷദ്രസ്സ ബാൻ ക്യൂറ്റ് ഹാളിൽ (യൂ ജനാർദ്ദനൻ നഗറിൽ ) നടക്കുന്ന സമ്മേളനത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.കോവിഡ് പാശ്ചാത്തലത്തിൽ ലളിതമായ സമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 9.30ന് പതാക ഉയർത്തൽ, തുടർന്ന് രജിസ്ട്രേഷൻ,10.30ന് പൊതുസമ്മേളനം,മുഖ്യപ്രഭാഷണം, ട്രേഡ് യൂണിയൻ നേതാക്കളുടെ ആശംസകൾ,ഒരു മണിക്ക് വിശ്രമം.2 ന് പ്രതിനിധി സമ്മേളനം, തുടർന്ന് ജില്ലകളുടെ റിപ്പോർട്ടിങ്, വരവ് ചെലവ് കണക്ക് അവതരിപ്പിക്കൽ, ചർച്ച, മറ്റു കാര്യങ്ങൾ,ശേഷം ഭാരവാഹികളെ തെരഞ്ഞെടുക്കൽ, തുടർന്ന് ഭാരവാഹികളുടെ ആദ്യ യോഗം എന്നിങ്ങിനെയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്