29 March 2024 Friday

മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയില്‍ പിടിയിലായത് പൊന്നാനി സ്വദേശി

ckmnews

മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയില്‍


പിടിയിലായത് പൊന്നാനി സ്വദേശി


ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പോലീസ് പിടിച്ചെടുത്തു.


ഇന്ന് പുലര്‍ച്ചെയോടെയാണ് ഫഹദിനെ പോലീസ് പിടികൂടിയത്. ഇയാളെ മാന്നാറില്‍ എത്തിച്ചു. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികള്‍ക്ക് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.


ദുബൈയില്‍ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബിന്ദു നടത്തിയിരുന്നു.