24 April 2024 Wednesday

കേരളത്തിലെ യുവാക്കള്‍ ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു:കേന്ദ്രമന്ത്രി ആര്‍ കെ സിംഗ്

ckmnews

കേരളത്തിലെ യുവാക്കള്‍ ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു:കേന്ദ്രമന്ത്രി ആര്‍ കെ സിംഗ്


ചങ്ങരംകുളം:കേരളത്തിലെ യുവാക്കള്‍ ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും ഭരണത്തിന്റെ തണലില്‍ കഴിയുന്നവര്‍ക്ക് മാത്രമെ സര്‍ക്കാര്‍ ജോലി കൊടുക്കുന്നതെന്നും കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു.ചങ്ങരംകുളത്ത് സമാപിച്ച ബിജെപിയുടെ വിജയയാത്രയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇരു മുന്നണികളും സാമ്പത്തിക നേട്ടത്തിനും അധികാരത്തിനും വേണ്ടി വര്‍ഗ്ഗീയ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.യോഗത്തിലേക്ക് കടന്ന് വന്ന മെട്രോമാന്‍ ശ്രീധരനെ അദ്ധേഹം പ്രശംസിച്ചു.