23 April 2024 Tuesday

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയാത്രയുടെ ജില്ലാ പര്യടനം ചങ്ങരംകുളത്ത് സമാപിച്ചു

ckmnews

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയാത്രയുടെ ജില്ലാ പര്യടനം ചങ്ങരംകുളത്ത് സമാപിച്ചു


ചങ്ങരംകുളം:ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയാത്ര മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റ് വാങ്ങി ചങ്ങരംകുളത്ത് സമാപിച്ചു.രാവിലെ 9.30 ന് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ നടന്ന സ്വീകരണം ഏറ്റ് വാങ്ങി ചേളാരി,മലപ്പുറം,താനൂര്‍,കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണത്തിന് ശേഷം രാത്രി എട്ടര മണിയോടെയാണ് ചങ്ങരംകുളത്ത് എത്തിയത്.കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍ കെ സിംഗ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ബിജെപി തവനൂര്‍ മണ്ഡലം പ്രസിഡണ്ട് കെപി സുബ്രമണ്യന്‍ സ്വഗതം പറഞ്ഞ യോഗത്തില്‍ ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു.എംടി രമേഷ് മുഖ്യ പ്രഭാഷണം നടത്തി.ജാഥാ കേപ്റ്റന്‍ കെ സുരേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.രവി തേലത്ത് ജാഥാ കേപ്റ്റനെ ഹാരമണിയിച്ച് സ്വീകരിച്ചു.യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണന്‍,കോഴിക്കോട് മേഖല പ്രസിഡണ്ട് ജയചന്ദ്രന്‍ മാസ്റ്റര്‍,മറ്റു സംസ്ഥാന നേതാക്കളായ ജോര്‍ജ്ജ് കുര്യന്‍,സി കൃഷ്ണകുമാര്‍,പി സുധീര്‍,കെ രഞ്ജിത്ത്,എം സമ്പൂര്‍ണ്ണ,ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,കെപി പ്രകാശ് ബാബു,ടിപി സിന്ധുമോള്‍,രാഗേന്ദു,രാജി പ്രസാദ് തുടങ്ങിയ നേതാക്കളും പങ്കെടുത്ത് സംസാരിച്ചു.