19 April 2024 Friday

നാളത്തെ ഭാരത്​ ബന്ദില്‍ പങ്കെടുക്കില്ലെന്ന് കേരളത്തിലെ വ്യാപാരികള്‍

ckmnews

നാളത്തെ ഭാരത്​ ബന്ദില്‍ പങ്കെടുക്കില്ലെന്ന് കേരളത്തിലെ വ്യാപാരികള്‍


കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ആഹ്വാനം ചെയ്​ത നാളത്തെ ഭാരത്​ ബന്ദില്‍ പ​ങ്കെടുക്കില്ലെന്ന്​ കേരളത്തിലെ വ്യാപാരികള്‍. ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ ബില്‍, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.കേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സംഘടനയാണ്​ ബന്ദ്​ നടത്തുന്നതെന്നും തങ്ങളോട്​ കൂടിയാലോചിച്ചിട്ടില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.കേരള വ്യാപാരി വ്യവസായി സമിതിയും ബന്ദില്‍നിന്ന്​ വിട്ടുനില്‍ക്കും.അതേസമയം, 40,000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ഭാരവാഹികള്‍ അവകാശപ്പെട്ടു.ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു. എന്നാല്‍, കേരളത്തിലെ വാഹന ഗതാഗത രംഗത്ത്​ പ്രവൃത്തിക്കുന്ന സംഘടനകളൊന്നും ബന്ദിന്​ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.


ഭാരത്​ ഉദ്യോഗ്​ വ്യാപാര മണ്ഡല്‍ എന്ന ദേശീയ സംഘടനയുമായാണ്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കുന്നത്​. ശ്യാം ബിഹാരി മിശ്രയാണ്​ ഇതിന്‍റെ പ്രസിഡന്‍റ്​. ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലും അനുബന്ധ സംഘടനകളുള്ള ഭാരത്​ ഉദ്യോഗ്​ വ്യാപാര മണ്ഡല്‍ നാളത്തെ ബന്ദില്‍ നിന്ന്​ വിട്ടുനില്‍ക്കുമെന്ന്​ സംഘടനയുടെ ദേശീയ വൈസ്​ പ്രസിഡന്‍റ്​ കൂടിയായ നസിറുദ്ദീന്‍ പറഞ്ഞു