23 April 2024 Tuesday

മദ്യത്തിനൊപ്പം ഗ്രില്ലെഡ് ചിക്കനും , എടപ്പാളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതില്‍ കെട്ടിനുള്ളില്‍ പാര്‍ട്ടി നടത്തിയവര്‍ ഓടി രക്ഷപ്പെട്ടു

ckmnews



ചങ്ങരംകുളം:മദ്യത്തിനൊപ്പം ഗ്രില്ലെഡ് ചിക്കനും ബ്രഡും ചേര്‍ത്ത് പാര്‍ട്ടി നടത്തിയ സംഘം ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം എടപ്പാള്‍ പൊന്നാനി റോഡില്‍ തുയ്യത്താണ് 20 ല്‍ പരം   യുവാക്കള്‍ ചേര്‍ന്ന് ലോക്ക് ഡൗണ്‍ ലംഘിച്ച് മതില്‍ കെട്ടിനുള്ളില്‍ പാര്‍ട്ടി നടത്തിയത്.സംഭവം അറിഞ്ഞ് എടപ്പാള്‍ പഞ്ചായത്ത് ഹെല്‍ത്ത് ഓഫീസര്‍ അബ്ദുല്‍ജലീലിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഘം പാര്‍ട്ടി പാതി വഴിയില്‍ നിര്‍ത്തി വയലിലേക്ക് ചാടി ഓടി രക്ഷപ്പെട്ടത്.ഹോട്ടലുകളില്‍ ഗ്രില്ലഡ് ചിക്കന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്രില്ലുകളും പിന്നെ ചുട്ട കോഴിയും ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപേക്ഷിച്ചാണ് സംഘം ഓടി രക്ഷപ്പെട്ടത്.