25 April 2024 Thursday

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ ലോഗോ പ്രകാശനം ചെയ്തു

ckmnews

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ ലോഗോ പ്രകാശനം ചെയ്തു


പൊന്നാനി:മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ ലോഗോ മുൻസിപ്പൽ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറത്ത് അനാഛാദനം ചെയ്തു.

അഷ്റഫ് ജാവ ,ഷാജി ഹനീഫ്, ഹാരിസ് കാളിയത്തേൽ, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, രജീഷ് ഊപ്പാല (ചെയർമാൻ ക്ഷേമകാര്യം സ്ഥിരം സമിതി) എന്നിവർ സന്നിഹിതരായിരുന്നുഫെബ്രുവരി 26 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30ന് ഏവീ ഹൈസ്കൂളിൽ വച്ച് ചേരുന്ന സ്വാഗതസംഘം രൂപീകരണത്തിന് എല്ലാ കലാ സ്നേഹികളും എത്തിച്ചേരണമെന്ന് കൺവീനർമാർ അഭ്യർത്ഥിച്ചു.