29 March 2024 Friday

ഇന്ധന വിലവർദ്ധനക്കെതിരെ SDTU ധർണ നടത്തി

ckmnews

ഇന്ധന വിലവർദ്ധനക്കെതിരെ SDTU ധർണ നടത്തി


എടപ്പാൾ: ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ അഖിലേന്ത്യാതലത്തിൽ ആഹ്വാനം ചെയ്ത കേന്ദ്ര ഓഫീസുകൾക്ക് മുന്നിലെ ധർണയുടെ ഭാഗമായി എസ് ഡി ടി യു എടപ്പാൾ  മേഖലകമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ എടപ്പാൾ BSNL ഓഫീസിന് മുന്നിൽ ധർണ നടത്തി. എടപ്പാൾ മേഖലാകമ്മറ്റി പ്രസിഡണ്ട് അൻസാർ മൂതൂർ അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ. എ. റഹീം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി ഷംസുദ്ധീൻ വെട്ടിച്ചിറ, SDPI തവനൂർ മണ്ഡലം ട്രഷറർ മുസ്തഫ തങ്ങൾ, ജാഫർപൂക്കറത്തറ തുടങ്ങിയവർ സംസാരിച്ചു.

SDTU എടപ്പാൾ മേഖലാസെക്രട്ടറി റസാഖ് വട്ടംകുളം, കുഞ്ഞിപ്പ കാമ്പൽ, ശിഹാബ്, കബീർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.