24 April 2024 Wednesday

മായകാഴ്ചകളാൽ സമ്പനമായ "കാളീശ്വരം ദേശകഥ" എം.വി.മനോജ് കുമരനെല്ലൂരിൻ്റെ ആദ്യ നോവൽ പ്രകാശനം ചെയ്തു

ckmnews

മായകാഴ്ചകളാൽ സമ്പനമായ  "കാളീശ്വരം ദേശകഥ" എം.വി.മനോജ് കുമരനെല്ലൂരിൻ്റെ ആദ്യ നോവൽ പ്രകാശനം ചെയ്തു


എടപ്പാൾ :യാത്രയാണ്. കാളീശ്വരം മനസിലുണ്ട്. പഴമയുടെ കഥകൾ ഉറങ്ങുന്ന ചിരംജീവികളായി ആളുകൾ ജീവിക്കുന്ന പ്രാചീനമായ ഒരിടം... അവിടേക്കുള്ള യാത്രയിൽ മായകാഴ്ചകൾ ഉടനീളമുണ്ട്.. അവിടെ ജീവിച്ച രവിയച്ഛൻ അധികാരി ദേവൻ അംബാലിക കർണിക എന്നിവരുടെ കഥകളാൽ സമ്പന്നമായ ഒരിടം... 

ഇതാണ് "കാളിശ്വരം ദേശകഥയുടെ" ഇതിവൃത്തം.

സാങ്കൽപിക കഥകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള അസ്വാദകരെ മറ്റൊരുമായ മായകാഴ്ച്ചയിലേക്ക് എത്തിക്കുന്നതിന്  എഴുത്തുകാരൻ മനോജിന് കഴിഞ്ഞിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ സ്വദേശിയാണ് എം.വി.മനോജ്. ചിത്രകലാ അദ്യാപകനും, കവിയും കൂടിയാണ്. സോഷ്യൽമീഡിയ വഴി മനോജിൻ്റെ നിരവധി കഥകളും, കവിതളും ശ്രദ്ധയമായിരുന്നു.

തൻ്റെ ആദ്യ നോവൽ അക്കിത്തം അനുസ്മരണ പരിപാടിയിൽ ആദ്യ കോപ്പി ആലങ്കോട് ലിലാകൃഷ്ണന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.