23 April 2024 Tuesday

വയോധികയുടെ മരണാരന്തര ചടങ്ങിനെത്തിയ കാര്‍മിയെ ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞു , പ്രതിസന്ധിയില്‍ തണലായി ചങ്ങരംകുളം സിഐ

ckmnews

ചങ്ങരംകുളം:വയോധികയുടെ മരണാരന്തര ചടങ്ങ് ചെയ്യാന്‍ തൃശ്ശൂര്‍ നിന്നും ചങ്ങരംകുളത്തേക്ക് എത്തിയ കാര്‍മിയെ ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞതോടെ പ്രതിസന്ധിയിലായ വയോധികക്ക് ദൈവദൂതനെ പോലെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എത്തി.

ചൊവ്വാഴ്ച കാലത്ത് 9 മണിയോടെയാണ് മലപ്പുറം തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ചങ്ങരംകുളം കാഞ്ഞിയൂരില്‍ അന്തരിച്ച കാര്‍ത്ത്യായിനിയുടെ മരണാനന്തര ചടങ്ങുകളില്‍ കര്‍മ്മങ്ങള്‍ ചെയ്യാനെത്തിയ ആളെയാണ് ജില്ലാ അതിര്‍ത്തിയില്‍ പോലീസുകാര്‍ തടഞ്ഞ് വെച്ചത്.ഏക മകന്‍ കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫില്‍ കുടുങ്ങിയതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും മരണാന്തര ചടങ്ങുകള്‍ക്കെത്തേണ്ട ആളെ അതിര്‍ത്തിയില്‍ തടഞ്ഞതോടെ സംസ്കാരചടങ്ങുകള്‍ വൈകി.സ്ഥലത്തുണ്ടായിരുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കെഎം ഹാരിസ് സംഭവം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.നിമിശങ്ങള്‍ക്കകം അദ്ധേഹം കുന്നംകുളം പോലീസുമായി ബന്ധപ്പെടുകയും മരണാന്തര ചടങ്ങിനെത്തിയ ആളാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഇദ്ധേഹത്തെ യാത്ര തുടരാന്‍ അനുവദിച്ചത്.

Read also : കാര്‍ത്യായിനി വിട വാങ്ങിയത് ഏക മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ

അര മണിക്കൂര്‍ വൈകി ആണെങ്കിലും മരണാന്തര ചടങ്ങ് പൂര്‍ത്തിയാക്കുന്നതിന് പ്രതിസന്ധി ഘട്ടത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയ ചങ്ങരംകുളം സിഐക്ക് അബൂദാബിയില്‍ കഴിയുന്ന കാര്‍ത്യായിനിയുടെ മകന്‍ നന്ദി അറിയിച്ചു