24 April 2024 Wednesday

വയലാറിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷം: ആര്‍.എസ്.എസ് പ്രവർത്തകൻ ​​കൊല്ലപ്പെട്ടു​ ആലപ്പുഴയിൽ ഹർത്താൽ

ckmnews

വയലാറിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷം: ആര്‍.എസ്.എസ് പ്രവർത്തകൻ ​​കൊല്ലപ്പെട്ടു​


 ആലപ്പുഴയിൽ ഹർത്താൽ


ചേർത്തല (ആലപ്പുഴ): വയലാറിൽ ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷം.ആർ.എസ്.എസ് മുഖ്യ ശിക്ഷക് വെട്ടേറ്റ് മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡിൽ തട്ടാംപറമ്പിൽ രാധാകൃഷ്ണന്റെ മകൻ നന്ദു കൃഷ്ണൻ (22)ആണ് മരിച്ചത്. ഏതാനും എസ്.ഡി.പി.ഐ, ആർ.എസ്​.എസ്​ പ്രവർത്തകർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകൻ വയലാർ സ്വദേശി കെ.എസ്. നന്ദു(22)നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ വൈകിട്ട് എസ്.ഡി.പി.ഐയും ആർ.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേർത്തല പൊലീസ് കാവൽ ഉണ്ടായിരുന്നു. പ്രകടനങ്ങൾക്കു ശേഷം പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് സംഘർഷവും ആക്രമണവും.


ഇരുവിഭാഗവും തമ്മിൽ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകർ പൊലീസ് പിടിയിലായതായാണ് സൂചന. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


​െകാലപാതകത്തിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്ച ജില്ലയിൽ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ നടത്തുകയെന്ന്​ ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ അറിയിച്ചു.