29 March 2024 Friday

കാൻസർ ബാധിതർക്ക് കേശദാനം നൽകി ആദിത്യന്റെ മഹനീയ മാതൃക

ckmnews

കാൻസർ ബാധിതർക്ക് കേശദാനം നൽകി ആദിത്യന്റെ മഹനീയ മാതൃക


ചങ്ങരംകുളം :നീട്ടി വളർത്തിയ മുടി കണ്ട് തന്നെ "ഫ്രീക്കൻ " എന്നു കളിയാക്കി വിളിച്ചവരെ  കാരുണ്യസേവനത്തിൻ്റെ കേശദാനം കൊണ്ട് ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് മൂക്കുതല സ്വദേശി ആദിത്യന്‍!മാരക രോഗത്തിൻറെ പിടിയിൽ മനസ്സും ശരീരവും വേദനയിൽ പുളയുന്നവർക്ക് തന്നാലാവും വിധം സാന്ത്വനം പകരുകയാണ് ഈ യുവാവ്.കഴിഞ്ഞ രണ്ട് വര്‍ഷമായി പരിപാലിച്ചു വളര്‍ത്തിയ തലമുടി ബ്ളഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ രക്ഷാധികാരിയും സന്നദ്ധ പ്രവര്‍ത്തകനുമായ അജി കോലളമ്പിന് കൈമാറി.മൂക്കുതല കണ്ണേങ്കാവ് ഉണ്ണികൃഷ്ണന്‍ രുക്മണി ദമ്പതികളുടെ മകനാണ് കണ്ണന്‍ എന്ന് വിളിക്കുന്ന ആദിത്യന്‍.