19 April 2024 Friday

ഐ എസ് എം സംസ്ഥാന കാമ്പയിൻ സന്ദേശ രേഖ പ്രകാശനം ചെയ്തു

ckmnews

ഐ എസ് എം സംസ്ഥാന കാമ്പയിൻ സന്ദേശ രേഖ പ്രകാശനം ചെയ്തു


ചങ്ങരംകുളം: ഇസ്ലാം യുക്തിഭദ്രം-മോക്ഷമാർഗം എന്ന പ്രമേയത്തിൽ 

ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രോഗ്രാമുകൾക്ക് ചങ്ങരംകുളം മണ്ഡലത്തിൽ തുടക്കമായി,കാമ്പയിനിൻ്റെ  ഭാഗമായി പുറത്തിറക്കിയ

സന്ദേശ രേഖയുടെ മണ്ഡലം തല  പ്രകാശനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ  ആരിഫാ നാസർ  നിർവ്വഹിച്ചു. കാമ്പയിനിൻ്റെ ഭാഗമായി പ്രമേയ സമ്മേളനം,മണ്ഡലം,ശാഖാ തല സംഗമങ്ങൾ എന്നിവ സംഘടിപ്പിക്കും,പ്രകാശന ചടങ്ങിൽ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ വൈ: പ്രസിഡൻറ് യാസിർ അൻസാരി,ഐ എസ് എം മണ്ഡലം സെക്രട്ടറി അർഷാദ് പള്ളിക്കര,എം എസ് എം മണ്ഡലം സെക്രട്ടറി ആദിൽ എം അലി,ജോ: സെക്രട്ടറി ഷഹബാസ് പള്ളിക്കര എന്നിവർ പങ്കെടുത്തു.