23 April 2024 Tuesday

മുസ്‌ലിം യൂത്ത് ലീഗ് പ്രവാസികൾകായി നോർക്ക രെജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ckmnews



ചങ്ങരംകുളം:ജനുവരി ഒന്നുമുതൽ കാലാവധിയോടെയുള്ള വിസയോടും പാസ്പോർട്ടോടും കൂടി നാട്ടിലെത്തിയ പ്രവാസികൾക്കു കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ നോർക്കയുടെ ആനുകൂല്യമായ 5000രൂപ ലഭിക്കുന്നതിന് വേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള സൗജന്യ അവസരമാണ് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത് കമ്മിറ്റി ചങ്ങരംകുളം മേഖല മുസ്‌ലീം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ പ്രാവാസികൾക്കായി ഒരുക്കിയിട്ടുള്ളത് .

മേഘല മുസ്‌ലിം ലീഗ് ഓഫീസിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌ക് ഒതളൂർ സ്വദേശിയുടെ അപേക്ഷ സമർപിച്  KVA കാദർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു ,ck അഷ്‌റഫ്,ഷബീർ മാങ്കുളം ,റാഷിദ് കോക്കൂർ, മിർഷാദ് ,ഹമദ് പള്ളിയറക്കൽ ,റഫീക്കലി ,ലത്തീഫ് ഒതളൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആലംകോട് പഞ്ചായത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റസ് അപേക്ഷകരുടെ വീടുകളിലെത്തി കളക്റ്റ്‌ ചെയ്യാനുള്ള സൗകര്യവും ഏർപെടുത്തിതിയിട്ടുണ്ട്.

അപേക്ഷിക്കുന്നതിനായി താഴെയുള്ള നമ്പറുകളിൽ ബന്ധപെടാവുന്നതാണ് .

1)കെവിഎ കാദർ +919745683208

2)ഷബീർ മാങ്കുളം +919895938181

3)ബിലാൽ ഒതളൂർ +918590149220

4)റാഷിദ് കോക്കൂർ +919895383819

5)മിർഷാദ് ഒതളൂർ +918129126665