24 April 2024 Wednesday

മലപ്പുറത്ത് ഇന്‍സ്ട്രഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ ക്രൂരമായി പീടിപ്പിച്ചു മയക്ക് മരുന്ന് വീട്ടില്‍ എത്തിച്ച് നൽകി പീഡിപ്പിച്ചത് സുഹൃത്തുക്കളും:രണ്ട് പേര്‍ പിടിയില്‍

ckmnews

മലപ്പുറത്ത് ഇന്‍സ്ട്രഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ ക്രൂരമായി പീടിപ്പിച്ചു


മയക്ക് മരുന്ന് വീട്ടില്‍ എത്തിച്ച് നൽകി പീഡിപ്പിച്ചത് സുഹൃത്തുക്കളും:രണ്ട് പേര്‍ പിടിയില്‍


മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. പോക്സോ കേസിൽ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി.ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.