25 April 2024 Thursday

സര്‍ഗാത്മക കഴിവുകള്‍ പുസ്തകത്തിലായതോടെ കാരുണ്യത്തിന് കൈതാങ്ങുമായി ഓട്ടോഡ്രൈവര്‍ നന്നംമുക്ക് സ്വദേശി മോഹനന്‍ തന്റെ പുസ്തകം വിറ്റ തുകയില്‍ നിന്ന് 10000 രൂപ കാരുണ്യം പാലിയേറ്റീവിന് കൈമാറി

ckmnews

സര്‍ഗാത്മക കഴിവുകള്‍ പുസ്തകത്തിലായതോടെ കാരുണ്യത്തിന് കൈതാങ്ങുമായി ഓട്ടോഡ്രൈവര്‍


നന്നംമുക്ക് സ്വദേശി മോഹനന്‍ തന്റെ പുസ്തകം വിറ്റ തുകയില്‍ നിന്ന് 10000 രൂപ കാരുണ്യം പാലിയേറ്റീവിന് കൈമാറി


ചങ്ങരംകുളം:മോഹനൻ നന്നംമുക്ക്‌ പുസ്തകമെഴുതുന്നത്‌ സർഗ്ഗാവിഷ്കാരത്തിനു മാത്രമല്ല കാരുണ്യസ്പർശ്ശനത്തിനു കൂടിയാണ്‌.നന്നംമുക്കിൽ ഓട്ടോ ഓടിച്ച്‌ കുടുംബം പുലർത്തുന്ന മോഹനൻ നന്നംമുക്ക്‌ എന്ന ഓട്ടോഡ്രവറാണ്‌ ഈ വേറിട്ട കഥാപാത്രം.മോഹനന്റെ ഈയിടെ പുറത്തിറങ്ങിയ മണ്ണെഴുത്ത്‌ എന്ന കൃതി വിറ്റു കിട്ടിയ തുകയിൽ നിന്ന് പതിനായിരം രൂപയാണ് ചങ്ങരംകുളം കാരുണ്യം പെയിൻ പാലിയേറ്റിവിന്റെ കീഴിലുള്ള രോഗികളുടെ പരിചരണത്തിനായി മാറ്റി വെച്ചിരിക്കുന്നത്‌.കാരുണ്യം ചെയർമാൻ പി പി എം അഷ്‌റഫ്‌ തുക ഏറ്റു വാങ്ങി.അബ്ദുല്ലക്കുട്ടി കാളാച്ചാൽ,കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, ഉസ്മാൻ പെരുമുക്ക്‌ പ്രസംഗിച്ചു.നാടിന്റെ പഴയതും പുതിയതുമായ ചരിത്ര ഗതികളെ വിശദമായി പ്രതിപാദിക്കുന്നതാണ്‌ മണ്ണെഴുത്ത്‌ എന്ന ലേഖന സമാഹാരം.മതം, ശാസ്ത്രം, പ്രത്യയ ശാസ്ത്രം, സാമൂഹ്യം മുതലായ വിഷയങ്ങളാണ്‌ അതിന്റെ ഉള്ളടക്കം.എഴുത്തും വായനയും സർഗ്ഗാവിഷ്കാരവും മോഹനന്റെ ചെറുപ്പം മുതലുള്ള സിദ്ധിയാണ്‌. ഉടയാടയില്ലാത്ത കവിതകൾ എന്ന പേരിൽ അടുത്തിടെ ഒരു കവിതാ സമാഹാരവും മോഹനന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.