20 April 2024 Saturday

സംസ്ഥാന പാതയില്‍ അപകടത്തില്‍ പെട്ട കണ്ടയ്നര്‍ പത്ത് ദിവസം കഴിഞ്ഞും നീക്കം ചെയ്തില്ല ആശങ്കയോടെ പാവിട്ടപ്പുറം നിവാസികള്‍

ckmnews

സംസ്ഥാന പാതയില്‍ അപകടത്തില്‍ പെട്ട കണ്ടയ്നര്‍ പത്ത് ദിവസം കഴിഞ്ഞും നീക്കം ചെയ്തില്ല


ആശങ്കയോടെ പാവിട്ടപ്പുറം നിവാസികള്‍


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ അപകടത്തില്‍ പെട്ട കണ്ടയ്നര്‍ പത്ത് ദിവസം കഴിഞ്ഞും നീക്കം ചെയ്യാതെ റോഡില്‍ തന്നെ കിടക്കുന്നത് അപകടഭീതി വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാരുടെപരാതി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം സെന്ററില്‍ ഫെബ്രുവരി 9 നാണ് എറണാംകുളം സ്വദേശികള്‍ സഞ്ചരിച്ച കാറും കണ്ടയ്നര്‍ ലോറിയും കൂട്ടിയിടിച്ചത്.അപകടത്തില്‍ ഒരാള്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അപകടം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും അപകട മേഖലയായ പ്രദേശത്ത് റോഡില്‍ കിടക്കുന്ന കണ്ടയ്നര്‍ നീക്കം ചെയ്യാത്തതാണ് പൊതുജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്.ഓരോ ദിവസവും വലിയ അപകടങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രദേശത്ത് വലിയ അപകട സാധ്യത ഉയര്‍ത്തുന്ന രീതിയില്‍ കിടക്കുന്ന കണയ്നര്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.