28 March 2024 Thursday

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറി അപകടം

ckmnews

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറി അപകടം


ചങ്ങരംകുളം:ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂര്‍ കല്ലുംപുറം സെന്ററിനു സമീപമുള്ള വളവിലാണ് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ പറമ്പിലേക്കു കയറി നിന്നത്,ചങ്ങരംകുളത്ത് നിന്നും കുന്നംകുളം ഭാഗത്തേക്കു പോയിരുന്ന കാര്‍ കനത്ത മഴ മൂലം റോഡില്‍ വഴുതിയാ .ണ് അപകടം ഉണ്ടായത്.

ചങ്ങരംകുളം മൂക്കുതല സ്വദേശികളായ ഷബീൻ,ശരത്ത് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്, വളവില്‍ ബ്രേക്ക് ചെയ്തപ്പോള്‍ കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നു ഡ്രൈവര്‍ പറഞ്ഞു.ഞായറാഴ്ച്ച കാലത്ത് 9 :30 നാണ് അപകടം നടത്തത്, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്റെ സ്റ്റിയറിങ് മുറിഞ്ഞതിനാൽ റിക്കവറി വാന്‍ എത്തിച്ചാണ് കാര്‍ അപകടസ്ഥലത്ത് നിന്നും മാറ്റിയത്.