20 April 2024 Saturday

സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ കീഴിൽ നടന്ന പരിശീലന പരിപാടി അവസാനിച്ചു

ckmnews


പെരുമ്പടപ്പ് :സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ കീഴിൽ നടന്ന പത്തു ദിവസത്തെ പരിശീലന പരിപാടി വിജയകരമായി അവസാനിച്ചു. വിദ്യാർത്ഥികൾ വൈവിധ്യവും വ്യത്യസ്തവുമായ വിഭവങ്ങൾ രൂപപ്പെടുത്തി *Have A Friendship Tea* എന്ന ശീർഷകത്തിൽ നടത്തിയ കൂട്ടായ്മ ശ്രദ്ധേയമായി.വ്യത്യസ്ത വിഷയങ്ങളിൽ ഊന്നി വിവിധ വിഷയത്തിൽ പ്രാവീണ്യം നേടിയ പരിശീലകരുടെ നേതൃതത്തിലാണ് പരിപാടി നടന്നത്. സലീം കോടത്തൂർ,ഹന്ന സലീം, ആസിം വെളിമണ്ണ,എക്സൈസ് ഓഫീസർ ഗണേശൻസർ , റസാൻ നിസാമി, മുജീബ് റഹ്മാൻ ആംഗ്ലോ, ദേവൂട്ടിഗുരുവായൂർ , ജാബിർ സിദ്ധീഖ്, ഇക്ബാൽ വെളിയൻകോട്,ഷംസീർ കെ മുഹമ്മദ്‌, റംഷാദ് സൈബർമീഡിയ എന്നിവർ പരിശീലനപരിപാടിക്ക് കർമികത്വം വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത്‌ മെമ്പർ എ. കെ സുബൈർ നിർവഹിച്ചു. സൈബർമീഡിയ സംഘടിപ്പിച്ച സ്റ്റാറ്റസ് ചലഞ്ചിൽ വിജയിയായ മുഹമ്മദ്‌ ശമ്മാസിന് പെരുമ്പടപ്പ് പുത്തൻപള്ളിയിലെ മൊബൈൽ സ്പോട് പ്രോപ്പറേറ്റർ ജംഷീർ സ്മാർട്ട്‌ ഫോൺ കൈമാറി. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ബ്ലോക്ക്‌ മെമ്പർ പി റംഷാദ്, വാർഡ് മെമ്പർ സുനിൽ ദാസ്, ഷാജി കളിയത്തേൽ, ആഷിഫ് മന്നലാംകുന്ന്, ഹസനുൽ ബന്ന, അറഫ യൂസഫ്, പ്രഗിലേഷ് ശോഭ, ശബാബീന, ജാസിർ വന്നേരി, റാഷിദ്‌ എം എ,സുനിത ജയരാജ്‌, ഫെബിർ പുത്തൻപള്ളി വിവിധ സെഷനുകളിൽ പരിശീലകർക്ക് ഉപഹാരം സമർപ്പിച്ചു. വരും ദിനങ്ങളിൽ സാധാരണരീതിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് വിദ്യാർത്ഥികൾക്ക് തുടരുമെന്ന് റംഷാദ് സൈബർമീഡിയ അറിയിച്ചു.