24 April 2024 Wednesday

പോപുലർ ഫ്രണ്ട് പ്രധിഷേധ പ്രകടനം നടത്തി

ckmnews


ചങ്ങരംകുളം:യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിന്റെ കേരളയാത്രയില്‍ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ചങ്ങരംകുളം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി.എല്ലാ വിധ മാനുഷിക മൂല്യങ്ങളും കാറ്റിൽ പറത്തികൊണ്ട്, മുസ്ലിം ചെറുപ്പക്കാർക്കെതിരെ കള്ളക്കേസെടുത്ത് ജയിലിൽ അടക്കുന്ന യോഗി കാസർകോഡ് വരുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പോപുലർഫ്രണ്ട് പ്രധിഷേധം സംഘടിപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന പ്രതിഷേധത്തിന് ഷമീർകാളാച്ചാൽ,സലാംപള്ളിക്കര,റഫീഖ്കുറ്റിപ്പാല എന്നിവർ നേതൃത്വം നൽകി.