28 March 2024 Thursday

തവനൂർ കാർഷിക കോളേജിൽ സ്റ്റേഡിയം നിർമ്മിക്കും-മന്ത്രി കെ ടി ജലീൽ

ckmnews

തവനൂർ കാർഷിക കോളേജിൽ സ്റ്റേഡിയം നിർമ്മിക്കും-മന്ത്രി കെ ടി ജലീൽ


എടപ്പാൾ:  തവനൂർ

 പഞ്ചായത്തിലെ കായിക പ്രതിഭകളെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി തവനൂർ കാർഷിക കോളേജിൽ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. കടകശ്ശേരിയിൽ ആരംഭിച്ച സ്പോർട്ട്സ് അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചടങ്ങിൽ അക്കാദമി പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ എ പി വിമൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് വിജയി അഖിൽ റാസി മുഖ്യാതിഥിയായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി ശിവദാസ്,ഗ്രാമ പഞ്ചായത്ത് അംഗം സീമ മധു, മജീദ് ഐഡിയൽ, ഷാഫി അമ്മായത്ത്, പി മജീദ്,മുഹമ്മദ് അഷറഫ് ഡി ബ്രാൻഡ്, എ കെ അബ്ദുറഹിമാൻ,എ ടി മണികണ്ഠദാസ്,എ അഷറഫ്,സി എം ഹക്കീം,മുല്ലപ്പൂകോയ തങ്ങൾ,പി വി മരയ്ക്കാർ, കെ പി അലി,എ അൻസാർ എന്നിവർ പ്രസംഗിച്ചു.