25 April 2024 Thursday

പത്മശ്രീ ജേതാവ് രാമചന്ദ്രപുലവരെ ആദരിച്ചു

ckmnews

പത്മശ്രീ ജേതാവ് രാമചന്ദ്രപുലവരെ ആദരിച്ചു


എടപ്പാൾ: പത്മശ്രീ ജേതാവ് തോൽപാവ് കൂത്ത് കലാകാരൻ രാമചന്ദ്രപുലവരെ ആദരിച്ചു. ശുകപുരം നാദബ്രഹ്മം കലാക്ഷേത്രം സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ വി.ടി. നന്ദൻ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഡോ: ദിലീപ് ശുകപുരം, സുഹൈല അഫീഫ്, ഏട്ടൻ ശുകപുരം, ആത്മജൻ പള്ളിപ്പാട്, ഋഷികേശൻ, മോഹനൻ ഞാണത്തിൽ, മണി എടപ്പാൾ, രാമകൃഷ്ണൻ, ശ്രീജിത്ത് എരുവപ്ര, ഉണ്ണി ശുകപുരം, ജിഷ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.