29 March 2024 Friday

ചങ്ങരംകുളം പാറക്കല്‍ നിയന്ത്രണം വിട്ട കാര്‍ മതില്‍ ഇടിച്ച് തകര്‍ത്തു അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം പാറക്കല്‍ നിയന്ത്രണം വിട്ട കാര്‍ മതില്‍ ഇടിച്ച് തകര്‍ത്തു


അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ പാറക്കലില്‍ ആണ് അപകടം.അപകടത്തില്‍ പരിക്കേറ്റ കാടഞ്ചേരി സ്വദേശി അശോകന്‍(28),കണ്ടനകം സ്വദേശി വൈശാഖ്(28)എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ മതില്‍ ഇടിച്ച് തകര്‍ത്ത് നില്‍ക്കുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു