25 April 2024 Thursday

കാര്‍ത്യായിനി വിട വാങ്ങിയത് ഏക മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ

ckmnews



ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ യുഎഇ യിലെ ജോലി സ്ഥലത്ത് കുടുങ്ങിയ ഏക മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന കാര്‍ത്യായിനി വിട വാങ്ങി.കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അഭ്യന്തര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതും അബൂദാബിയിലെ ജോലി സ്ഥലത്ത് ക്യാമ്പില്‍  400 ല്‍ അതികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തോടെയാണ് മറ്റു പ്രവാസികളെ പോലെ കാര്‍ത്യായിനിയുടെ ഏക മകന്‍ മണികണ്ഠന്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതിസന്ധിയിലായത്.ഇതിനിടെ ഏതാനും ദിവസം മുമ്പ് അസുഖം മൂര്‍ജ്ജിച്ച കാര്‍ത്യായിനി തിങ്കളാഴ്ച രാത്രി ഏകമകന് വേണ്ടി കാത്ത് നില്‍ക്കാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങി.ഒരു ഞെട്ടലോടെയാണ് വാര്‍ത്ത മണികണ്ഠന്റെ ചെവിയിലെത്തിയത്.നിലവിലെ സാഹചര്യത്തില്‍ എന്ന് നാട്ടിലെത്താന്‍ കഴിയുമെന്ന് പോലും അറിയാതെ മനോവിഷമം ഉള്ളിലൊതുക്കി കഴിയുകയാണ് മണികണ്ഠന്‍.ചങ്ങരംകുളത്ത് ടയര്‍ വര്‍ക്കുകള്‍ ചെയ്തിരുന്ന മണികണ്ഠന്റെ അച്ചന്‍ ടയര്‍ ആശാന്‍ എന്ന് വിളിച്ചിരുന്ന വേലപ്പന്‍ 10 വര്‍ഷം മുമ്പ് മരിച്ചിരുന്നു.കാര്‍ത്യാനിയുടെ മൃതദേഹം ചൊവ്വാഴ്ച കാലത്ത് 11 മണിയോടെ പൊന്നാനി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ മണികണ്ഠന്‍ പ്രതിസന്ധികള്‍ തീര്‍ന്ന് ഭാര്യ ജീനയും മകന്‍ അനിരുദ്ധും അടങ്ങുന്ന കുടുംബത്തെ കാണാന്‍ അടുത്തെങ്ങാന്‍ നാട്ടിലെത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ്.