20 April 2024 Saturday

പുരസ്കാരങ്ങള്‍ നേടിയ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്നേഹവിരുന്നൊരുക്കി സ്പീക്കര്‍

ckmnews

പുരസ്കാരങ്ങള്‍ നേടിയ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്നേഹവിരുന്നൊരുക്കി സ്പീക്കര്‍ 


എരമംഗലം:അദ്യമായി സ്വരാജ് ട്രോഫി നേടിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെയും

തുടർച്ചയായി അഞ്ചാം തവണയും സ്വരാജ് ട്രോഫിയും തുടർച്ചയായി രണ്ടാം തവണ മഹാത്മ പുരസ്കാരവും നേടിയ മാറഞ്ചേരി പഞ്ചായത്തിലെയും ജനപ്രതിനിധികളേയും ജീവനക്കാർക്കാരേയും അനുമോദിക്കാൻ സ്പീക്കര്‍ സ്നേഹ വിരുന്നൊരുക്കി.കോവളം ക്രാഫ്റ്റ് വില്ലേജിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിന്  ശേഷം

തിരുവന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയിലായിരുന്നു അംഗീകാരങ്ങള്‍ നേടിയ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും സ്നേഹവിരുന്നൊരുക്കിയത്.