24 April 2024 Wednesday

കോക്കൂർ മഹാവിഷ്ണു ക്ഷേത്രാേസവം കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം: കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രേത്സവം കോവിഡ് മാനദഢങ്ങളോടെ ആഘോഷിച്ചു. വിശേഷാൽ പൂജകളും പറവെപ്പും ഉച്ചയ്ക്ക് ഗജവീരൻ്റെ അകമ്പടിയോടെ എഴുന്നൊള്ളിപ്പും നടന്നു. പരമ്പരാഗതമായ കലാവരവുകളും ഉണ്ടായി. വൈകീട്ട് ദീപരാധനയ്ക്ക് ശേഷം ആലംകേട്  ഗംഗാധരൻ്റെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി.

 ക്ഷേത്രം മേൽശാന്തി കക്കാട് മന രവീന്ദ്രനാഥ്‌ നമ്പൂതിരി പൂജധികർമ്മങ്ങൾക്ക് നേതൃത്വം നൽകി.