20 April 2024 Saturday

മലപ്പുറം ജില്ലയില്‍ 529 പേര്‍ക്ക് രോഗബാധ 596 പേര്‍ക്ക് രോഗമുക്തി

ckmnews



മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 20) 529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 513 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 596 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,11,493 ആയി.

24,693 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,155 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 202 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 105 പേരും 73 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 558 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (ഫെബ്രുവരി 20) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03

ആലങ്കോട് 02

ആലിപ്പറമ്പ് 07

അമരമ്പലം  07

ആനക്കയം 01

അങ്ങാടിപ്പുറം 09

അരീക്കോട്  03

ആതവനാട് 05

ഊരകം 01

ചാലിയാര്‍ 01

ചീക്കോട്  02

ചേലേമ്പ്ര  04

ചെറിയമുണ്ടം 06

ചെറുകാവ്  03

ചോക്കാട് 05

ചുങ്കത്തറ 08

എടക്കര  07

എടപ്പറ്റ 04

എടപ്പാള്‍ 57

എടരിക്കോട് 01

എടവണ്ണ  04

എടയൂര്‍ 03

ഏലംകുളം 01

കാലടി 04

കാളികാവ്  07

കല്‍പകഞ്ചേരി 03

കണ്ണമംഗലം 04

കരുളായി  01

കരുവാരക്കുണ്ട് 03

കീഴുപറമ്പ് 01

കോഡൂര്‍ 02

കൊണ്ടോട്ടി 15

കൂട്ടിലങ്ങാടി 03

കോട്ടക്കല്‍  03

കുറ്റിപ്പുറം  04

കുഴിമണ്ണ 01

മലപ്പുറം  12

മമ്പാട് 03

മംഗലം 06

മഞ്ചേരി 06

മങ്കട 05

മാറാക്കര 07

മാറഞ്ചേരി 18

മേലാറ്റൂര്‍ 05

മൂന്നിയൂര്‍ 02

മൂര്‍ക്കനാട്  03

മൂത്തേടം 02

മൊറയൂര്‍  02

മുതുവല്ലൂര്‍ 03

നന്നംമുക്ക് 03

നിലമ്പൂര്‍  07

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട് 04

പരപ്പനങ്ങാടി 03

പറപ്പൂര്‍ 11

പെരിന്തല്‍മണ്ണ  08

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 15

പെരുവെള്ളൂര്‍ 02

പൊന്മള 03

പൊന്നാനി 52

പൂക്കോട്ടൂര്‍ 02

പോരൂര്‍  07

പോത്തുകല്ല് 07

പുലാമന്തോള്‍  08

പുളിക്കല്‍  04

പുല്‍പ്പറ്റ 03

പുറത്തൂര്‍ 01

പുഴക്കാട്ടിരി 06

താനാളൂര്‍ 01

തലക്കാട് 01

തവനൂര്‍  09

തേഞ്ഞിപ്പലം 01

തെന്നല 04

തിരുനാവായ 01

തിരുവാലി 06

തൃക്കലങ്ങോട്  02

തൃപ്രങ്ങോട്  02

തുവ്വൂര്‍ 05

തിരൂര്‍  07

തിരൂരങ്ങാടി  03

ഊര്‍ങ്ങാട്ടിരി 04

വളാഞ്ചേരി  01

വളവന്നൂര്‍ 12

വള്ളിക്കുന്ന്  02

വട്ടംകുളം 11

വാഴക്കാട് 10

വാഴയൂര്‍  02

വഴിക്കടവ്  03

വെളിയങ്കോട് 02

വേങ്ങര  04

വെട്ടം 02

വണ്ടൂര്‍  10