28 March 2024 Thursday

എസ് വൈ എസ് എടപ്പാൾ സോണിന് പുതിയ നേതൃത്വം

ckmnews


എടപ്പാൾ : സമസ്ത കേരള സുന്നി യുവജന  സംഘം എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു.അതളൂർ അബ്ബാസിയ ഇസ് ലാമിക് സെന്ററിൽ നടന്ന കൗൺസിൽ സംസ്ഥാന മദ്രസാധ്യാപക ക്ഷേമ ബേർഡഘം കെ.സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്തു.വി വി അബ്ദുറസാഖ് ഫൈസി പതാക ഉയർത്തി, എസ്. ഐ. കെ തങ്ങൾ പ്രാർത്ഥന നടത്തി.ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകൾക്ക് ജില്ലാ ഭാരവാഹികളായ എൻ. വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, എ.എ റഹീം കരുവാത്തുകുന്ന് നേതൃത്വം നൽകി.സയ്യിദ് സതീക്കോയ തങ്ങൾ, എം. ഹൈദർ മുസ് ലിയാർ മാണൂർ, വാരിയത്ത് മുഹമ്മദലി ,അബ്ദുൽ ജലീൽ അഹ്സനി, എം.കെ ഹസൻ നെല്ലിശേരി,പി ടി ശുക്കൂർ അബ്ദുല്ല, ശിഹാബുദ്ധീൻ സഖാഫി പ്രസംഗിച്ചു.2021-22 സംഘടനാ വർഷത്തേക്ക് ഭരവാഹികളായി ഇബ്രാഹീം കരീം ബാഖവി (പ്രസിഡണ്ട്) പി.പി നൗഫൽ സഅദി(ജനറൽ സെക്രട്ടറി) മുഹമ്മദ് നജീബ് അഹ്സനി (ഫിനാൻസ് സെക്രട്ടറി) അഷ്റഫ് അൽ ഹസനി, ഗഫൂർ അൽ ഹസനി (വൈസ് പ്രസിഡണ്ട്) ആസിഫ് തണ്ടിലം, ശിഹാബ് മുസ്ലിയാർ, റഫീഖ് പെരുമുക്ക്,ശുക്കൂർ സഖാഫി, മുജീബ് സഖാഫി, ഉമർ സഖാഫി ( സെക്രട്ടറിമാർ) തെരഞ്ഞെടുത്തു.