19 April 2024 Friday

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍; ബന്ധുവിനായി പോലീസ് അന്വഷണം

ckmnews

ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ബൈസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.

പതിവ് പോലെ വെള്ളിയാഴ്ച സ്‌കൂളിലെത്തിയ രേഷ്മയെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് നിന്നും കണ്ടെത്തിയത്.

പെണ്‍കുട്ടിയോടൊപ്പം ഒരു ബന്ധുവിനെയും കണ്ടതായി സമീപത്തുള്ള ചില ഓട്ടോറിക്ഷ തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബന്ധുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.