19 April 2024 Friday

കോട്ടമുക്ക് കണ്ണേങ്കായൽ റോഡ് തുറന്ന് കൊടുത്തു

ckmnews



എടപ്പാൾ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ CMLRF ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അയിലക്കാട് കോട്ടമുക്ക് ട്രാൻസ്ഫോർമർ കണ്ണേകായൽ റോഡ് തുറന്ന് കൊടുത്തു. മന്ത്രി കെ ടി ജലീൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇ വി മോഹനൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ബിജോയ് മുൻ മെമ്പർ നവാസ് തുടങ്ങിയവരും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.