18 April 2024 Thursday

നെടുവ,കടവനാട്,തൃക്കണാപുരം സൗത്ത്,വലിയകുന്നു തപാല്‍ ഓഫീസുകളിൽ ഫെബ്രുവരി 22 മുതൽ 27 വരെ തപാൽ മേള നടക്കും

ckmnews


എടപ്പാള്‍:എല്ലാ തപാൽ സേവനങ്ങളും  ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം വച്ച് തിരൂർ തപാൽ ഡിവിഷനിൽ നെടുവ, കടവനാട്,തൃക്കണാപുരം സൗത്ത്, വലിയകുന്നു ബ്രാഞ്ച് ഓഫീസുകളിൽ ഫെബ്രുവരി 22 മുതൽ 27 വരെ തപാൽ മേളകൾ നടക്കും.മേളകളിൽ പുതിയ  ആധാർ എടുക്കാനും നിലവിലുള്ളത് പുതുക്കാനുമുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പുതിയ ആധാർ എടുക്കൽ, അഞ്ചുവയസ്സിനും പതിനഞ്ചു വയസ്സിനും മുകളിലുള്ള കുട്ടികൾക്ക് ആധാർ പുതുക്കൽ എന്നീ സേവനങ്ങൾ മേളകളിൽ തീർത്തും സൗജന്യമാണ്. കൂടാതെ   തപാൽ ഇൻഷുറൻസ്, സുകന്യ സമൃദ്ധി യോജന അക്കൗണ്ട്, കേവലം 12/- രൂപയ്ക്കു ലഭ്യമാകുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന(PMSBY), 330/- രൂപക്ക് ലഭ്യമാകുന്ന പ്രധാനമന്ത്രി ജീവൻജ്യോതി ഭീമ യോജന(PMJJBY), 40  വയസ്സിനും  50 വയസ്സിനും  ഇടയിലുള്ളവർക്കുള്ള അടൽ പെൻഷൻ യോജന പെൻഷൻ പദ്ധതിതപാൽ വകുപ്പിന്റെ ആകർഷകമായ മറ്റു  സമ്പാദ്യ പദ്ധതികൾ, ഇന്ത്യപോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയവയും ഈ ദിവസങ്ങളിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കുക. നെടുവ-9544187968, വലിയകുന്ന്-7907104561, കടവനാട്-9847676671, തൃക്കണാപുരം സൗത്ത് -9946283599.