28 March 2024 Thursday

ലോക് ഡൗൺ ലംഘനം; രണ്ട് കടകൾക്കെതിരെ പോലീസ് കേസെടുത്തു

ckmnews



എടപ്പാൾ: ലോക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് എടപ്പാളിൽ തുറന്ന കടകൾക്കെതിരെ ചങ്ങരംകുളം പോലിസ് കേസെടുത്തു. എടപ്പാൾ പട്ടാമ്പി റോഡിലെ മൊബൈൽ ഷോപ്പിനെതിരേയും നടുവട്ടത്ത് പലചരക്ക് കടയിൽ ശീതള പാനീയം വിൽപന നടത്തിയതിന് ഉടമക്കെതിരെയുമാണ് ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാർ കേസെടുത്തത്. പെരുമ്പറമ്പിൽ ബാർബർ ഷാപ്പ് പ്രവർത്തിച്ചത്

 ആരോഗ്യ വകുപ്പ് അധികൃതരെത്തി അടപ്പിക്കുകയും ചെയ്തു. പൂക്കരത്തറയിൽ തുറന്ന് പ്രവർത്തിച്ച ഓട്ടോമൊബൈൽ കട അധികൃതർ അടപ്പിച്ചു.