29 March 2024 Friday

പാലിയേറ്റീവ് കെയറിന്റെ സംഭാവനപ്പെട്ടി മോഷണം പതിവാക്കിയ കള്ളന്‍ പിടിയില്‍ പ്രതി പിടിയിലായത് സിസി കേമറ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ

ckmnews


മലപ്പുറം:വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കിടപ്പിലായ രോഗികൾക്കുള്ള സഹായത്തിനുള്ള

 പെയിൻ ആൻഡ് പാലിയേറ്റീവ് സംഭാവന പെട്ടികള്‍ മോഷണം പതിവാക്കിയ മോഷ്ടാവ് പിടിയില്‍.പട്ടാപ്പകൽ കടയിൽ വന്നു സംഭാവനപ്പെട്ടി മോഷ്ടിച്ചു കൊണ്ടു പോകുന്ന തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശി തെക്കിനിയേടത്ത് സന്തോഷ് കുമാർ (47)നെയാണ് ആന്വേഷണ സംഘം പിടികൂടിയത്.കോട്ടപ്പടിയിൽ ഉള്ള ചിക്കൻ സ്റ്റാളിൽ പ്രതി നിൽക്കുന്നതായി കണ്ടതിൽ ഓട്ടോതൊഴിലാളികൾ കണ്ടു തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചതനുസരിച്ച്  മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇആര്‍ ബൈജു എസ്ഐ ജയൻ കെഎസ്,സിപിഒ ഷഫീഖ് ദിനു  എന്നിവർ  കസ്റ്റഡിയിലെടുത്തത്.പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ശ്രീ സംസ് മേൽനോട്ടത്തിൽ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ശ്രീ പ്രേം സദൻ അടങ്ങുന്ന സംഘം പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ വ്യാപാരിവ്യവസായി സംഘങ്ങൾക്കും ഓട്ടോ തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്.തൃശ്ശൂർ ജില്ലക്കാരനായ ഈ പ്രതി തൃശൂരും മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിൽ നിരവധി പാലിയേറ്റീവ് പെട്ടി മോഷണക്കേസുകളിലെ പ്രതിയാണ്.കൂടുതലാളുകൾ സംഭവം കേട്ടറിഞ്ഞ് പരാതികളുമായി മലപ്പുറം സ്റ്റേഷനിൽ എത്തുന്നുണ്ട്