29 March 2024 Friday

മലപ്പുറം ജില്ലയില്‍ 476 പേര്‍ക്ക് രോഗബാധ:578 പേര്‍ക്ക് രോഗമുക്തി

ckmnews



മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 461 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 578 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,901 ആയി.

24,849 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,219 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 214 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും 75 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 556 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഫെബ്രുവരി 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03

ആലങ്കോട്  03

ആലിപ്പറമ്പ്  02

ആനക്കയം  01

അങ്ങാടിപ്പുറം 11

അരീക്കോട്  05

ആതവനാട്  03

ഊരകം 02

ചീക്കോട് 02

ചേലേമ്പ്ര 01

ചെറുകാവ് 02

ചോക്കാട് 01

എടപ്പാള്‍ 138

എടവണ്ണ 02

എടയൂര്‍ 05

ഏലംകുളം 03

ഇരിമ്പിളിയം 01

കാലടി 01

കാളികാവ് 03

കല്‍പകഞ്ചേരി 02

കണ്ണമംഗലം 05

കരുവാരക്കുണ്ട് 03

കാവനൂര്‍ 01

കീഴുപറമ്പ് 03

കോഡൂര്‍ 01

കൊണ്ടോട്ടി 02

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍  06

കുറുവ 01

കുറ്റിപ്പുറം  08

മക്കരപ്പറമ്പ 03

മലപ്പുറം 13

മംഗലം 08

മഞ്ചേരി 04

മങ്കട 07

മാറാക്കര 01

മാറഞ്ചേരി 20

മൂന്നിയൂര്‍ 06

മൂര്‍ക്കനാട് 01

മൊറയൂര്‍ 05

നന്നമ്പ്ര 02

നന്നംമുക്ക് 10

നിലമ്പൂര്‍ 06

നിറമരുതൂര്‍ 03

ഒതുക്കുങ്ങല്‍ 03

പരപ്പനങ്ങാടി 05

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 08

പെരമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 17

പെരുവല്ലൂര്‍ 01

പൊന്മള 01

പൊന്മുണ്ടം 02

പൊന്നാനി 14

പൂക്കോട്ടൂര്‍ 02

പോരൂര്‍ 03

പുലാമന്തോള്‍ 09

പുളിക്കല്‍ 04

പുറത്തൂര്‍ 01

പുഴക്കാട്ടിരി 01

താനാളൂര്‍ 01

താനൂര്‍ 02

തലക്കാട് 12

തവനൂര്‍ 13

താഴെക്കോട് 02

തെന്നല 01

തിരുവാലി 04

തൃക്കലങ്ങോട് 01

തൃപ്രങ്ങോട് 01

തിരൂര്‍  05

തിരൂരങ്ങാടി  02

ഊര്‍ങ്ങാട്ടിരി 08

വളാഞ്ചേരി 03

വളവന്നൂര്‍  01

വള്ളിക്കുന്ന് 02

വട്ടംകുളം  01

വാഴക്കാട്  10

വാഴയൂര്‍  03

വെളിയങ്കോട് 06

വേങ്ങര  04

വെട്ടത്തൂര്‍ 01

വെട്ടം 04

വണ്ടൂര്‍ 05