18 April 2024 Thursday

ചാലിശ്ശേരി പട്ടിശ്ശേരി പ്രാണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് ഭക്തി സാന്ദ്രമായി

ckmnews

ചാലിശ്ശേരി പട്ടിശ്ശേരി പ്രാണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് ഭക്തി സാന്ദ്രമായി 


ചങ്ങരംകുളം:ചാലിശ്ശേരി പട്ടിശ്ശേരിയിലെ പുരാതന ശിവക്ഷേത്രമായ പ്രാണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് ഭക്തി സാന്ദ്രമായി.ഗണപതി ഹോമത്തോടെ തുടങ്ങിയ പ്രതിഷ്ഠാചടങ്ങുകൾ തുടങ്ങി  കലാശാഭിഷേകത്തിനും തന്ത്രിമാരായ പാലക്കാട്ടിരി മനക്കൽ ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി ,ബ്രഹ്മശ്രീ ജയൻ നമ്പൂതിരി ,മേൽശാന്തി ബ്രഹ്മശ്രീ പാഴൂർ കഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. 


ഈ വർഷം ക്ഷേത്രത്തിലാദ്യമായി ശിവരാത്രി ആഘോഷിക്കാനും ഭക്തജനങ്ങൾ തീരുമാനിച്ചു.


നൂറ്റാണ്ടുകളായി തകർന്ന് കിടന്നിരുന്ന ക്ഷേത്രം ഉഗ്ര നരസിംഹ ചാരിറ്റബിൾ ട്രസ്റ്റാണ് പുനരുദ്ധാരണം നടത്തിയത്.


കേരളത്തിൽ തകർന്ന് കിടക്കുന്ന മൂന്നറോളം ക്ഷേത്രങ്ങൾ നവീകരണമാണ് ട്രസ്റ്റ് ലക്ഷ്യം വെക്കുന്നത്.


പ്രതിഷ്ഠാ ചടങ്ങുകൾക്ക്  പ്രസിഡൻറ് ബൈജു അഴി വളപ്പിൽ , സെക്രട്ടറി സതീഷ് പുലാക്കൽ , ഖജാൻജി പ്രജിത്ത് പാലഞ്ചേരി ,  കുഞ്ഞുമോൻ പുലാക്കൽ , സുരേഷ് പുരണ്ടേകാട്ട് , മണികണ്ഠൻ ഗോപി , ശിവൻ , ജിമേഷ് , സുമേഷ് , സുരേഷ് , സുന്ദരൻ ,രാധാകൃഷ്ണൻ , ദിപോഷ് , ബൈജു. എന്നിവർ നേതൃത്വം നൽകി.