24 April 2024 Wednesday

കെൽട്രോൺ കടവിൽ നിന്ന് രണ്ടര ലിറ്റർ ചാരായം പിടികൂടി

ckmnews



എടപ്പാൾ: പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിന് കീഴിൽ  2.5 ലിറ്റർ ചാരായം പിടിച്ചു.

 തങ്ങൾപടി കെൽട്രോൺ കടവിൽ നിന്നാണ് ഭാരതപ്പുഴയുടെ തീരത്ത് കുററികാടുകൾക്കിടയിൽ 

ഒളിപ്പിച്ച നിലയിൽ പത്തു ലിറ്റർ കന്നാസ്സിൽ 2.5 ലിറ്റർ ചാരായം എക്സൈസ് സംഘം കണ്ടെടുത്തത്. സംഭവത്തിൽ പൊന്നാനി റേഞ്ച് ഓഫീസിൽ കേസ് എടുത്തു. പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണന്നും പ്രതികൾ ഉടൻ പിടിയിൽ ആകുമെന്നും അന്വേഷണ സംഘം അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ ജോബി എ. ടി,  പ്രിവന്റീവ് ഓഫിസർമാരായ  അജോ ജോൺസൺ, രാജേഷ് കുമാർ വി. ആർ  സിവിൽ എക്സൈസ് ഓഫിസർ മാരായ പ്രമോദ്. പി. പി, പ്രഫുല്ലചന്ദ്രൻ വി എസ്, സനൽ കുമാർ ബി, ശ്രീജിത്ത്‌ എസ്, ഷാനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.