28 March 2024 Thursday

തുടര്‍ച്ചയായ 11ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന; പൊറുതിമുട്ടി ജനം

ckmnews

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത്‌ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന്‌ 31 പൈസയും ഡീസലിന്‌ 33 പൈസുമാണ്‌ വര്‍ധിച്ചത്‌. ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90.19 രൂപയും ഡീസലിന്‌ 80.60 രൂപയുമായി. മുബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 96.62ഉം, ഡീസലിന്‌ 87.67ഉം ആണ്‌ വില.


തുടര്‍ച്ചയായി പെട്രോളിന്റെ നികുതി വര്‍ധിച്ചതോടെ രാജ്യത്തെ ചില നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നു. മഹാരാഷ്ടട്ര, മധ്യപ്രദേശ്‌ , രാജസ്ഥാന്‍ എന്നീ സസ്ഥാനങ്ങളിലെ ചില നഗരങ്ങളിലാണ്‌ പെട്രോള്‍ വില 100 രൂപ കടന്നത്‌. പെട്രോള്‍ വില നൂറ്‌ രൂപയായതോടെ പ്രദേശങ്ങളിലെ പെട്രോള്‍ പമ്ബുകള്‍ അടച്ചു പൂട്ടുകയാണ്‌. മൂന്ന്‌ ഡിജിറ്റ്‌ സംവിധാനമുള്ള ഡിജിറ്റല്‍ പാനലുകള്‍ പമ്ബുകളില്‍ ഇല്ലാത്തതിനാലാണ്‌ അടച്ചു പൂട്ടുന്നത്‌.


കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചതോടെ ജനങ്ങള്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്‌. ഇന്ധനവില 100നോടടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത്‌ വര്‍ധിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം പാചകവാതകത്തിന്റെ വിലയിലും വലിയ വര്‍ധനവാണ്‌ രാജ്യത്ത്‌ ഉണ്ടായിരിക്കുന്നത്‌.ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇന്ധനവിലയില്‍ കുറവു വരുത്താന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല. വരും ദവസങ്ങലിലും രാജ്യത്ത്‌ ഇന്ധനവില വര്‍ധിക്കുമെന്നാണ്‌ ലഭിക്കുന്ന സൂചന. ഇന്തയുടെ അയല്‍ രാജ്യങ്ങലില്‍ പെട്രോള്‍ ഡീസല്‍ വില ലിറ്ററിന്‌ 60 രൂപയില്‍ താഴെയുള്ളപ്പോഴാണ്‌ രാജ്യത്ത്‌ ഇന്ധനവില 100രൂപയോടടുക്കുന്നത്‌.