20 April 2024 Saturday

ഒരുമ കുട്ടായ്മ കാരുണ്യം പാലിയേറ്റീവ് കെയറിന് എയർ ബെഡ് വാങ്ങുന്നതിലേക്ക് സഹായം നൽകി

ckmnews

ഒരുമ കുട്ടായ്മ കാരുണ്യം പാലിയേറ്റീവ് കെയറിന് എയർ ബെഡ് വാങ്ങുന്നതിലേക്ക് സഹായം നൽകി


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റു സാമൂഹ്യ രംഗത്തും സജീവ സാന്നിദ്ധ്യമായ ഒരുമ കുട്ടായ്മ കാഞ്ഞിയൂർ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് എയർ ബെഡ് വാങ്ങുന്നതിലേക്ക് സഹായം നൽകി.പാലിയേറ്റീവ് കെയറിനു വേണ്ടി ഭാരവാഹികളായ അലി, ഉസ്മാൻ എന്നിവർ സഹായം സ്വീകരിച്ചു.കൂട്ടായ്മ ഭാരവാഹികളായ ഹംസ കെവി, ഷാജി പികെ സൈഫു കുളത്തിങ്ങൽ,സൈഫു കെവി,ഷൗക്കത്ത് ,നസീർ, അർഷാദ് എന്നിവർ പങ്കെടുത്തു.