29 March 2024 Friday

കെ.എസ്.ഇ.ബിയുടെ സേവനം വാതിൽപ്പടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ckmnews

കെ.എസ്.ഇ.ബിയുടെ

സേവനം വാതിൽപ്പടി

പദ്ധതി ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:  കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ബോർഡിൻ്റെ നേതൃത്വത്തിൽ  സേവനം വാതിൽപ്പടിയിൽ , ഫിലമെൻറ് രഹിത കേരളം പദ്ധതി എന്നിവക്ക് ചാലിശ്ശേരി സെക്ഷനിൽ തുടക്കമായി.


വീട്ടിലിരുന്നു ഫോൺ വിളിച്ചോ , വാട്സ്ആപ്പ് സന്ദേശത്തിലൂടെയോ കെഎസ്ഇബിയുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയുടെ ചാലിശ്ശേരി സെക്ഷന്റെ  ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്  പി ആർ കുഞ്ഞുണ്ണിയും  

ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനം  പഞ്ചായത്തിലെ അംഗൻവാടികൾക്ക് എൽഇഡി ബൾബുകൾ വിതരണം  പഞ്ചായത്ത് പ്രസിഡൻറ് എ വി സന്ധ്യയും നിർവഹിച്ചു.


ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പട്ടാമ്പി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ പി ഷാഹുൽ അധ്യക്ഷനായി.


പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഹിദ, മെമ്പർമാരായ വി.എസ് ശിവാസ്  , ഹുസൈൻ പുളിഞ്ഞാലിൽ , ആനി വിനു , 

കെഎസ്ഇബി തൃത്താല ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ശിവൻ ,ചാലിശ്ശേരി സെക്ഷൻ എ.ഇ. സോന കെ. എ എന്നിവർ സംസാരിച്ചു.