28 March 2024 Thursday

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ നാളെ

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ നാളെ


എടപ്പാൾ : ധാർമ്മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ അംഗത്വ കാല കാമ്പയിന്റെ ഭാഗമായി എടപ്പാൾ സോൺ യൂത്ത് കൗൺസിൽ നാളെ (വെള്ളി) അതളൂർ അബ്ബാസിയ്യ ഇസ് ലാമിക് സെന്ററിൽ നടക്കും.

       തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തിലെ പ്രതിനിധികൾ പങ്കെടുക്കും. സമസ്ത മേഖല പ്രസിഡണ്ട് വി.വി അബ്ദുറസാഖ് ഫൈസി പതാക ഉയർത്തും കേരള മുസ് ലിം ജമാഅത്ത് സോൺ ഫിനാൻസ് സെക്രട്ടറി കെ.സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്യും.എസ് ഐ കെ തങ്ങൾ മൂതൂർ പ്രാർത്ഥനക്ക് നേതൃത്വം വഹിക്കും. ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ എൻ, വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, എ. എ റഹീം കരുവാത്തുകുണ്ട് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.