24 April 2024 Wednesday

ഇന്ധന വില വർധനക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ckmnews

ഇന്ധന വില വർധനക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:ദൈനദിനമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വർധനക്കെതിരെ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഐനിചോട് സെന്ററിൽ  സംഘടിപ്പിച്ച സംഗമം പൊന്നാനി മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് ഇ. പി ഏനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി. മുഹമ്മദുണ്ണിഹാജി അദ്ധ്യക്ഷ വഹിച്ചു. കെ.പി അബു,  റാഷിദ്‌ നെച്ചിക്കൽ, എ.വി അബ്ദുറു, കാട്ടിൽ അഷ്‌റഫ്‌, ടി.ഉമ്മർ,സി എ ആലികുട്ടി ഹാജി,സബാഹ് മുതുകാട്  ആഷിക്ക്‌ നന്നംമുക്ക്,എന്നിവർ സംസാരിച്ചു.